ആര് വാഴും ആര് വീഴും, നാളെ അറിയാം
ഇന്ന് രാത്രി കൂടി, അതേ ഇന്നുകൂടി മാത്രം എല്ലാ മുന്നണികൾക്കും സ്വപ്നം കാണാം. നാളെ രാവിലെ വോട്ടു ഞെക്കിയിൽ നിന്നും ഫലം വരുന്നതോടെ പതിനഞ്ചാം കേരള നിയമസഭയിലേക്ക് ആരൊക്കെ എന്ന കാര്യത്തിൽ തീരുമാനമാകും. അങ്ങനെ ചിലരുടെ മോഹങ്ങൾ കരിയും അവർ കരയും, എന്നാൽ ആരും കരയേണ്ടതില്ല എന്ന് ധിം തരികിട തോം പതിവ് പോലെ നിങ്ങളെ ആശ്വസിപ്പിക്കുന്നു. അവകാശവാദങ്ങളുടെ ആ ആത്മവിശ്വാസം ഒരിക്കൽ കൂടി പ്രേക്ഷകർ കാണുക.നാളെ ഇങ്ങനെ പറയാൻ എല്ലാവർക്കും പറ്റിയെന്ന് വരില്ല. ധിം തരികിട തോം, എപ്പിസോഡ്: 468.