ശങ്കരശാപം
പണ്ടെന്നോ ഒരു ജോത്സ്യന് പറഞ്ഞതാണ്, സഖാവ് വിഎസ് അച്യുതാനന്ദന്റേത് ഒരു വല്ലാത്ത ജാതകമാണത്രേ, വിഎസിനെ നിര്‍വീര്യമാക്കാന്‍ ശത്രുകള്ക്ക് കഴിയില്ല, എന്നാല്‍ വിഎസിന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് ഒരു ഗതിയും പരഗതിയും ഉണ്ടാകില്ലത്രേ. ജോത്സ്യന് ആരായാലും ഈക്കാര്യം ഒരു രാഷ്ട്രീയ സത്യമാണെന്ന് എല്ലാവര്ക്കും അറിയാം, അതുപോലെ ആണ് സഖാവ് പിണറായിയുടെ ജാതകമെന്ന് മറ്റൊരു ജോത്സ്യന് പറയുന്നു. പക്ഷേ ഇവിടൊരു കുഴപ്പമുണ്ട്, കൂടെ നില്‍ക്കുന്നവരാണ് സഖാവ് പിണറായിക്ക് പാരയാവുക. അത്തരമൊരു സഹായമാണ് ഭരണത്തിന്റെ അവസാന നാളുകളില്‍, അതും എന്തൊരു കരുതലാണ് ഈ മനുസനെന്ന് ശത്രുക്കള്‍ വരെ പറഞ്ഞുകൊണ്ടിരിക്കുമ്പോ ശിവശങ്കര്‍ ഐഎഎസ് നല്‍കിയത്. കൊണ്ടു നടന്നതും നീയേ ചാപ്പാ. ധിം തരികിട തോം, എപ്പിസോഡ്: 387.