കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് ആര് പിടിക്കും
രാജ്യത്തെ മഹാപ്രസ്ഥാനമായിരുന്നു കോണ്‍ഗ്രസ്. ഇപ്പോ തറവാട് കുറച്ച് ക്ഷയിച്ചു, കാര്ന്നോന്മാരൊക്കെ കാലും നീട്ടി ഓര്‍മ്മകള്‍ അയവിറക്കി ചുമ്മാ നെടുവീര്‍പ്പിട്ടിരിക്കുന്നു. ഇങ്ങനെ ഉലാത്തികൊണ്ടിരുന്നാല് കഴുക്കോല് വരെ തൂക്കി വില്‍ക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ കുറച്ചുപേര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. അതോടെ പെട്ടിയെടുപ്പുകാരും വെള്ളത്തില്‍ പൂട്ടുകാരും മുതലണ്ണീരോടെ ഇറങ്ങി. അല്ലാ, സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകാന്‍ ഇല്ല, രാഹുല്‍ ഗാന്ധി ആ സ്ഥാനത്തിരുന്ന് കോണ്‍ഗ്രസ് ഈ ഗതിയില്‍ ആയി. ഇനി ആ മച്ചാനും സ്റ്റിയറിംഗ് പിടിക്കാന്‍ ഇല്ല. അപ്പോ മറ്റാരെങ്കിലും വന്ന് കപ്പലോടിക്കണമെന്ന് ലൈഫ് ജാക്കറ്റ് പോലുമില്ലാത്ത പത്ത് നേതാക്കള്‍ പറഞ്ഞാല്‍ അതില്‍ എന്താണ് തെറ്റ്. ധിം തരികിട തോം, എപ്പിസോഡ്: 399.