Programs Dhim Tarikida Thom

ഒരു ഇന്ത്യന്‍ പൊളിറ്റിക്കല്‍ ലീഗ്

അതേ നമ്മുടെ നാട്ടില്‍ തിരഞ്ഞെടുപ്പ് ഉത്സവത്തിന് വിസില്‍ മുഴങ്ങി കഴിഞ്ഞു. കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരങ്ങള്‍. ആര് വേണമെങ്കിലും ജയിക്കാം തോല്‍ക്കാം. അവസാന പന്ത് വരെ ആവേശം നിറയുന്ന ഐപിഎല്‍ പോലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ലീഗും മാറുകയാണ്. പോയകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും ഒരു ഐപിഎല്‍ രാഷ്ട്രീയ ടീമിനെ ധിം തരികിട തോം തിരഞ്ഞെടുക്കയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു ട്വന്റി20 രാഷ്ട്രീയ മാച്ചായാല്‍ ആരൊക്കെയാകും ഈ ഐപിഎല്ലിലെ ഐക്കണ്‍ താരങ്ങള്‍? ഇതാ ടീം മാനേജരായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടി മുല്ലപ്പളളി രാമചന്ദ്രന്‍ തന്റെ താരങ്ങളെ പ്രഖ്യാപിക്കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 317