Programs Dhim Tarikida Thom

പിള്ളയുടെ കത്തില്‍ വീണ ദേശീയപാത വികസനം

ദേശീയപാതാ വികസനം, ഉത്തരംകിട്ടാത്ത സമസ്യപോലെ ഇന്നും മലയാളിക്ക് മുന്‍പില്‍ അതൊരു മരീചികയായി നില്‍ക്കുകയാണ്. റോഡിന് സ്ഥലം നല്‍കില്ല, പക്ഷേ പാത നല്ല വലുപ്പത്തില്‍ വേണം. പിന്നെ റോഡരികില്‍ മാത്രമേ മലയാളി താമസിക്കൂ.യാത്രാ സൗകര്യം നോക്കിയാണ്. എന്തായാലും വര്‍ഷങ്ങളായി ദേശീയപാത ഫയലില്‍ ഉറങ്ങുകയാണ്.റോഡിന് 45മീറ്റര്‍ വീതി വേണമെന്ന് ദേശീയപാതാ നടത്തിപ്പുകാര്‍ പറഞ്ഞാല്‍ നമ്മുടെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടിക്കാരും പറയും 30 മതിയെന്ന്.അതുകൊണ്ട് കേരളത്തിലെ ദേശീയപാതാ വികസനം പടവലങ്ങാ പോലെ താഴോട്ട് പോകുമ്പോഴാണ് പിണറായി സര്‍ക്കാര്‍ റോഡ് വികസനത്തിന് എറങ്ങിയത്.അപ്പോഴതാ, കേന്ദ്രസര്‍ക്കാരിന് ബിജെപി സംസ്ഥാനപ്രസിഡന്റ് കത്ത് അയച്ച് പാതയുടെ വഴിയടച്ചെന്ന പരിഭവുമായി മുഖ്യമന്ത്രി എത്തുന്നു. ശ്രീധരന്‍പിള്ളയുടെ ഒറ്റ കത്തില്‍ കേരളത്തിന്റെ വികസനം തലയുംകുത്തി താഴെ വീണു. ധിം തരികിട തോം, എപ്പിസോഡ്: 324.