Programs Dhim Tarikida Thom

മഹാരാഷ്ട്രയിലെ നാടകാന്ത്യവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും

മഹാരാഷ്ട്രയില്‍ അങ്ങനെ ഒരു നാടകം കഴിഞ്ഞു. വിവിധ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പോരടിച്ച് മത്സരിച്ചവര്‍ എല്ലാം ഇപ്പോ ഒന്നായി. കിട്ടിയ അവസരം മുതലാക്കാന്‍ നോക്കിയ ബി.ജെ.പിക്ക് വന്‍തിരിച്ചടിയും കിട്ടി. ബി.ജെ.പി അജിത് പവാറുമായി ചേര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കേരളത്തിലെ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ഒരു കാര്യം പറഞ്ഞിരുന്നു. എന്തായാലും ശിവസേനയുമായി ചേര്‍ന്ന് ഒരു ഭരണം വന്നില്ലല്ലോ എന്ന്. കോണ്‍ഗ്രസും ശിവസേനയും ചേരില്ലെന്ന് തന്നെ നേതാക്കന്മാര്‍ ഗീര്‍വാണം വിട്ടു. എന്നാലിതാ മതേതരവാദിയായ കോണ്‍ഗ്രസ് ശിവസേനക്കൊപ്പം തോളില്‍ കൈയിട്ടു നില്‍ക്കുന്നു. എന്താ അല്ലേ? ധിം തരികിടം തോം, എപ്പിസോഡ്: 353

Watch Mathrubhumi News on YouTube and subscribe regular updates.