ശിവൻ കുട്ടിയുടെ പ്രവേശനോത്സവ ഗീതം
മെയ് 20ന് മന്ത്രിസഭയുടെ പ്രവേശനോൽസവം നടന്നു. മന്ത്രിമാരെല്ലാം ഭരണവും ജനസമ്പർക്കപരിപാടികളും തുടങ്ങിക്കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഇത്തവണത്തെ പ്രവേശനോൽസവം പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോൽസവം കൂടിയാണ് ഇത്തവണ . വിദ്യാലയങ്ങൾ തുറക്കാത്തതിനാൽ വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോൽസവം. പ്രവേശനോൽസവ ഗീതവും മന്ത്രി വി.ശിവൻ കുട്ടി ഇന്ന് പുറത്തിറക്കി. പ്രവേശനോൽവ ഗീതത്തോടെ ഇന്നത്തെ ധിം തരികിട തോം തുടങ്ങാം. ധിം തരികിട തോം, എപ്പിസോഡ്: 477.