Programs Dhim Tarikida Thom

തുഷാര്‍ വെള്ളാപ്പള്ളിയും അച്ഛന്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന നടത്തുന്ന നാടകം

സുപ്രീം കോടതിയാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധിച്ചത്. എന്നാല്‍ ഭരണഘടനാ ബഞ്ചിന്റെ ഈ വിധി ഇപ്പോ തന്നെ നടപ്പാക്കുമെന്ന് ആവേശംകൊണ്ട പിണറായി സര്‍ക്കാരാണ് ഇപ്പോ ഗതികേടിലായിരിക്കുന്നത്. നാട്ടുകാരുടെ ധാരണ കടകംപള്ളി മുല്ലപ്പള്ളി കൂട്ടത്തില്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെല്ലാം ഈ കൃത്യത്തില്‍ പങ്കുണ്ടെന്നാണ്. അയ്യപ്പന്റെ കാര്യത്തില്‍ ആര് കാര്യകാരാകുമെന്ന തര്‍ക്കം കോണ്‍ഗ്രസിലും ബിജെപിയും നടക്കുന്നതിനിടയില്‍ രണ്ട് വള്ളത്തിലും കാല് വെച്ച് തുഷാര്‍ വെള്ളാപ്പള്ളിയും അച്ഛന്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നടത്തുന്ന എമണ്ടന്‍ നാടകമാണ് ഇന്ന് ഏറ്റവും ഹിറ്റ്. ധിം തരികിട തോം. എപ്പിസോഡ്: 294