Programs Dhim Tarikida Thom

മേയറെ മാറ്റാൻ കോൺഗ്രസ്സ്

കൊച്ചി മേയര്‍ സൗമിനി ജയിന്‍. പേര് പോലെ തന്നെ ആള് സൗമ്യമായി മാത്രം പെരുമാറി, കൊച്ചി നഗരം ഒരു വഴിക്കായി എന്നാണ് കോണ്‍ഗ്രസിന്റെ തന്നെ കണ്ടെത്തല്‍. കാര്യം കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കാണെങ്കിലും, പോളിംഗ് ദിവസം കൊച്ചി വെള്ളക്കെട്ടായതിനാല്‍ സംഗതി കൈവിട്ടു പോയി. പതിനായിരക്കണക്കിന് ഭൂരിപക്ഷത്തിന് കാലങ്ങളായി ജയിച്ചുകൊണ്ടിരുന്ന എറണാകുളം നിയമസഭാ സീറ്റ് അറ്റപറ്റെ തപ്പി തടവി ജയിച്ചിരിക്കുന്നു. അപരനും നോട്ടയും ഒന്ന് മാറിനിന്നിരുന്നേല്‍ യു.ഡി.എഫ് തലയും കുത്തി വെള്ളത്തില്‍ വീണേനെ. ആ ക്ഷീണത്തിലും കൊച്ചി മേയര്‍ പറയുന്നു, കോര്‍പ്പറേഷന്റെ നേട്ടങ്ങളാണ് വോട്ടയാതെന്ന്. ധിം തരികിട തോം, എപ്പിസോഡ്: 348

Watch Mathrubhumi News on YouTube and subscribe regular updates.