Programs Dhim Tarikida Thom

ചില ഗീര്‍വാണങ്ങള്‍ കേട്ടാലും

ഒരു ഇന്ത്യാക്കാരന്റെ പൗരത്വത്തിന് വേറൊരു ഇന്ത്യാക്കാരന്‍ ഉറപ്പു നല്‍കുന്നു, ഉറപ്പായിട്ടും നിങ്ങളുടെ പൗരത്വം ഞങ്ങള്‍ സംരക്ഷിക്കുമെന്ന്. അടിപൊളി, അല്ലാ രണ്ടും ഇന്ത്യന്‍ പൗരന്മാരാകുമ്പോള്‍ എന്തിനാ ഈ വക ഉറപ്പുകള്‍ തരുന്നത്. ഇത് ചോദിക്കുന്നവരെ രാഷ്ട്രനാശിനികള്‍ എന്ന് വിളിക്കയാണ് നമ്മുടെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ റോക്കറ്റില്‍ കയറ്റി വിടണം അമേരിക്കയിലേക്കോ പാകിസ്ഥാനിലേക്കോ കടത്തണം എന്നൊക്കെയാണ് സെന്‍ ഗീര്‍വാണങ്ങള്‍. അതേ ആ ഗീര്‍വാണങ്ങള്‍ കേട്ടാലും. ധിം തരികിട തോം, എപ്പിസോഡ്: 359.