Programs Dhim Tarikida Thom

പന്ത്രണ്ടാം പിളര്‍പ്പിന്റെ വളര്‍ച്ച

കേരള കോണ്‍ഗ്രസില്‍ അങ്ങനെ പന്ത്രണ്ടാമത്തെ പിളര്‍പ്പും സംഭവിച്ചു. കേരള കോണ്‍ഗ്രസിലെ ജേക്കബ് പാര്‍ട്ടി പിളര്‍ന്നു. പാര്‍ട്ടി നേതാവ് ജോണി നെല്ലൂരിനൊപ്പം ഒരുകഷണം പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസിലേക്ക് എത്തി. ജേക്കബിന്റെ മകനും എംഎല്‍എയുമായ അനൂപ് ജേക്കബ് അവിടെത്തന്നെ നില്‍ക്കുന്നു. പിന്നെ ഏക ആശ്വാസം ഇവരെല്ലാം ഒന്നിക്കണമെന്നാവശ്യപ്പെട്ട് എല്ലാ മുന്നണിയും തള്ളിതാഴെയിട്ട പിസി ജോര്‍ജ്ജ് എത്തിയിട്ടുണ്ട്. പിസി നല്‍കുന്ന ഉപദേശവും ജേക്കബ് പാര്‍ട്ടിയുടെ ഗതിയും. ധിം തരികിട തോം, എപ്പിസോഡ്: 365.