Programs Dhim Tarikida Thom

വീണ്ടും കൊറോണ, വെല്ലുവിളി ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍

കൊറോണ വന്ന് പോയതിനാല്‍ ഇതൊന്നും ഒരു പ്രശ്‌നമല്ല എന്ന നിലയിലായിരുന്നു കേരള സര്‍ക്കാര്‍. മോശം പറയരുതല്ലോ പ്രതിപക്ഷനേതാവ് പറയുന്ന പോലെ ഒരു ഉദാസീന മനോഭാവത്തില്‍ സര്‍ക്കാരങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഇറ്റലിയില്‍ നിന്ന് റാന്നിക്കാരനായ അച്ചായനും കുടുംബവും എയര്‍പോര്‍ട്ടിലൂടെ നൂണ്ടിറങ്ങിയത്. അതോടെ സംഗതി കേരള കോണ്‍ഗ്രസിന്റെ അവസ്ഥയിലായി. ആരൊക്കെ, എന്തൊക്കെ, ആര്‍ക്കൊക്കെ കൊറോണ പടര്‍ന്നെന്ന് കര്‍ത്താവിന് പോലും തിരിച്ചറിയാന്‍ പറ്റാത്ത ഗതി. വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് കേരള സര്‍ക്കാര്‍ വീണ്ടും ഇറങ്ങുവാണ്. ധിം തരികിട തോം, എപ്പിസോഡ്: 368.