Programs Dhim Tarikida Thom

കള്ളം പറയുന്ന മന്ത്രിയും ചില കള്ള ലക്ഷണങ്ങളും

ജനപ്രതിനിധി എന്നാല്‍ ജനങ്ങളുടെ നിധി കട്ടെടുത്ത് പ്രതി ആകുന്നതല്ല എന്ന് പണ്ട് അഴീക്കോട് മാഷ് പറഞ്ഞിട്ടുണ്ട്. എന്ന് മാത്രമല്ല, ഒരു മന്ത്രിയും പ്രജയും തമ്മില്‍ ഉള്ള വ്യത്യാസം എന്താണ്. ഈ ഭരണക്കൂടം ചലിപ്പിക്കുമ്പോള്‍ കള്ളം പറയില്ല എന്ന് ഭരണഘടന സാക്ഷിയാക്കി സത്യം ചെയ്ത ആളാണ് മന്ത്രി. അതിപ്പോ കെടി ജലീല്‍ ആയാലും മണി ആശാന്‍ ആയാലും കള്ളം പറയരുത്. എന്നാല്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് ഉത്തരവാദിത്തപ്പെട്ട മന്ത്രിയോട് ഒരു കാര്യം ചോദിക്കുമ്പോള്‍, വേണമെങ്കില്‍ മന്ത്രിക്ക് മിണ്ടാതിരിക്കാം. അല്ലെങ്കില്‍ നിങ്ങളോട് ഈ വിഷയം സംസാരിക്കാന്‍ താല്‍പ്പര്യം ഇല്ല എന്ന് പറയാം. എന്നാല്‍, ഇതൊന്നുമല്ല മന്ത്രി കെടി ജലീല്‍ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അങ്ങയെ വിളിപ്പിച്ചോ എന്ന ചോദ്യത്തിന്, ആ പത്രത്തില്‍ ഞാനും കണ്ടു എന്ന് കള്ളം പറഞ്ഞത് ശരിയല്ല. മന്ത്രി കെടി ജലീല്‍, നിങ്ങള്‍ നുണ പറഞ്ഞത് കേവലം ഒരു മാധ്യമപ്രവര്‍ത്തകനോടല്ല, കേരളത്തിലെ ജനങ്ങളോടാണ്. ധിം തരികിട തോം, എപ്പിസോഡ്: 402.