ദീനികളുടെ നിലവിളി കേള്‍ക്കുന്ന എംസി കമ്മറുദ്ദീന്‍
നാട്ടിലുള്ള പാവങ്ങളുടെ മിതവ്യയശീലത്തിന് ഒരു താങ്ങും തണലുമാകാനും അവരുടെ സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കാനും ഒരു ജനസേവകന് തോന്നി, അദ്ദേഹം സ്വര്‍ണ്ണത്തില്‍ വിശ്വസിച്ചു. മഞ്ഞലോഹത്തില്‍ മഞ്ഞളിക്കുന്ന എല്ലാവരുടെയും നിക്ഷേപം സ്വയം സ്വീകരിച്ചു. അതേ മഞ്ചേശ്വരം എംഎല്‍എ എംസി കമ്മറുദ്ദീന്‍, ദീനികളുടെ നിലവിളി കേള്‍ക്കുന്നവനായിരുന്നു. പക്ഷേ കാശിന്റെ കാര്യമാണ്, കായ് എറിഞ്ഞു കളിച്ചപ്പോ കമ്മറുച്ചാന്റെ കൈ പൊള്ളി. ഫാഷ്ന്‍ ഗോള്‍ഡ് തട്ടിപ്പ് ആണെന്ന് നിക്ഷേപകര്‍ക്കും നാട്ടുകാര്‍ക്കും മനസിലായി. കമ്മറുച്ചായെ പോലീസ് പൊക്കി, വഞ്ചനാകുറ്റത്തിന് അറസ്റ്റും ചെയ്തു. കച്ചവടത്തിലെ കള്ളത്തരം തിരിച്ചറിയാതെ പോയ പാവം കമ്മറുദ്ദീന്‍ അന്ന് പാടിയ പാട്ട് കൃത്യമാണ്. ചെറിയ മീനുകള്‍ വലയില്‍ കുടുങ്ങും വലിയ മീനുകള്‍ വല പൊട്ടിക്കും. മാസങ്ങള്‍ മാത്രം ശേഷിക്കേ കമ്മുറുച്ചായ്ക്ക് എംഎല്‍എ സ്ഥാനം പോകും. ധിം തരികിട തോം. എപ്പിസോഡ്: 418