Programs Dhim Tarikida Thom

വാക്‌സിനെടുക്കാത്ത കോലാഹലങ്ങള്‍..

കോവിഡ് വാക്‌സിന്‍ സൗജന്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമെന്ന് ആരോപിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടെടുപ്പിന് തൊട്ട് മുന്‍പ് വോട്ടര്‍മാരെ സമീപിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. അങ്ങനെയെങ്കില്‍ പ്രതിപക്ഷം കോവിഡ് വാക്‌സിനും വാങ്ങരുത് ഭക്ഷ്യകിറ്റും ഉപേക്ഷിക്കണം എന്ന് ലോക്കല്‍ പാര്‍ട്ടി സഖാക്കള്‍ പറയുന്നുണ്ട്. ശരിക്കും കൊറോണക്ക് വരെ നാണക്കേട് ആണ് നമ്മള്‍. പട്ടിണി കിടക്കുന്നവന് ഭക്ഷ്യകിറ്റ് നല്‍കി അത് മേനിപറഞ്ഞ് വോട്ടാക്കുന്നവര്‍, ആ കിറ്റില്‍ കടുകിന് കണ്ണില്ലെന്ന് കുറ്റം പറഞ്ഞ് പാവപ്പെട്ടവന്റെ പള്ളക്ക് അടിക്കുന്നവര്‍. ശരിക്കും ലോക തോല്‍വിയാണ് മലയാളി. ധിം തരികിട തോം, എപ്പിസോഡ്: 427.