വനിതാ കമ്മീഷനെതിരെ ഏത് വനിതയ്ക്ക് നല്‍കും പരാതി
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഭവനസന്ദര്‍ശനം നടത്തി കളംപിടിക്കാനാണ് സിപിഎമ്മിന്റെ നീക്കം. അതിനായി നേതാക്കനമാരെല്ലാം നാട്ടുകാരുടെ വീട്ടിലെത്തി വിഷയങ്ങള്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. അതിന്റെ ഭാഗമായാണ് സഖാവ് പി ജയരാജന് സാഹിത്യാകാരന്‍ ടി പത്മനാഭന്റെ വീട്ടിലെത്തിയത്. എന്നാല്‍ വിനിതാ കമ്മീഷന് പരാതി നല്കിയ വൃദ്ധയോടും ബന്ധുവിനോടും പതിവ് ശൈലിയില്‍ മൊട പറഞ്ഞ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എംസി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് പപ്പേട്ടന് ഉന്നയിച്ചത്. വനിതാ കമ്മീഷന് ജോസഫൈന്റെ ശരീരഭാഷ ക്രൂരം,മാത്രമല്ല ദയാരഹിതമായ മനസ്സും പെരുമാറ്റവുമെന്ന് പി ജയരാജനോട് പത്മനാഭന് അറിയിച്ചിരിക്കുന്നു. കമ്മീഷന്റെ മനോനില പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം സഭയുടെ ശാസന കിട്ടിയ പിസി ജോര്‍ജ് പറഞ്ഞതേ ഉള്ളൂ. ഇപ്പോ ദേ കഥാകൃത്തും പറഞ്ഞിരിക്കുന്നു. വലിയ പുള്ളികള്‍ക്ക് അപമാനം നേരിടുമ്പോ സ്വമേധയാ കേസെടുക്കുന്ന വനിതാ കമ്മീഷന്, ഇപ്പോ ഈ വൃദ്ധയോട് കാണിച്ചത് ശരിയാണോ. അല്ലാ ഈ വനിതാ കമ്മീഷന് എതിരെയുള്ള പരാതി ഏത് വനിതക്ക് ഇനി കൊടുക്കാന്‍ പറ്റും. ധിം തരികിട തോം, എപ്പിസോഡ്: 441.