കൊണ്ടു നടന്നതും നീയേ കാപ്പാ, പണികിട്ടിയതും നിനക്കേ കാപ്പാ
കോൺഗ്രസിന്റെ ഒരു സങ്കരയിനമാണ് എൻസിപി. കേന്ദ്രത്തിലെ ബന്ധമല്ല അവർ്ക്ക് കേരളത്തിൽ, കേരളത്തിലെ ബന്ധമല്ല ഡൽഹിയിൽ. ഡിഐസിയെ വരെ കൂടെ കൂട്ടിയ കക്ഷിയാണ്. ഇങ്ങോട്ടുവാ എന്നു പറഞ്ഞാൽ അങ്ങോട്ടു പോകും, അങ്ങനെയുള്ള വമ്പൻ പാർട്ടിയായ എൻസിപി ഇപ്പോ പിളരാൻ പോകുവാത്രേ. പാലാ സിറ്റിംഗ് സീറ്റ് നൽകാതെ എൽഡിഎഫ് വഞ്ചിച്ചുവെന്നാരോപിച്ചാണ് മാണി സി കാപ്പനും കുറച്ചുപേരും പാർട്ടി പിളർത്തി യൂഡിഎഫിലേക്ക് പോകുന്നത്. കൊണ്ടു നടന്നതും നീയേ കാപ്പാ, പണികിട്ടിയതും നിനക്കേ കാപ്പാ എന്ന ലൈനാണ് എൽഡിഎഫിന്. ധിം തരികിട തോം. എപ്പിസോഡ്: 446.