രാഷ്ട്രീയ ക്രിമിനലുകൾക്കൊരു കവിത
മന്ത്രി ജി സുധാകരനെതിരെ ചില നീക്കങ്ങൾ ആലപ്പുഴ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. അതിനായി ചിലർ മാധ്യമങ്ങളിലൂടെ സഖാവിനെ അറഞ്ചം പുറഞ്ചം ആക്രമിക്കയാണ്. അദ്ദേഹം തിരഞ്ഞെടുപ്പിൽ വേണ്ടത്ര പ്രവർത്തിച്ചില്ല, അത്ര പോരാ എന്നൊക്കെയാണ് വിമർശനം. എന്നാൽ ഇതെല്ലാം ചില രാഷ്ട്രീയക്രിമിനലുകൾ അകത്തുനിന്നും പുറത്തുനിന്നും തന്നെ ആക്രമിക്കാനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം പ്രതികരിക്കയാണ്. ഈ പ്രതികരണം കേട്ട് നന്നായാൽ എതിരാളികൾക്ക് കൊള്ളാം, അല്ലാത്തപക്ഷം അദ്ദേഹം ഈ രാഷ്ട്രീയ ക്രിമിനലുകളെ കുറിച്ച് ഒരു കവിത എഴുതുന്നതായിരിക്കും, പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ധിം തരികിട തോം. എപ്പിസോഡ്: 464.