വിജിലന്റ് ആയ ഷാജി എംഎൽഎ
വളരെ വിജിലന്റ് ആണ് നമ്മുടെ അഴീക്കോട് എംഎൽഎ കെഎം ഷാജി. മണ്ഡലം നോക്കുന്നതിലും കുടുംബം നോക്കുന്നതിലും മാന്യൻ ആയത് കൊണ്ട് ഷാജിയെ കുറ്റം പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ മുസ്ലീംലീഗ് ഇറക്കിയത് ഷാജിയെ ആണ്. പിണറായി സർക്കാരിനെ അകത്തും പുറത്തും നന്നായി എതിർക്കാൻ ഷാജിക്കായി. എന്നാൽ ഇഞ്ചികൃഷി നടത്തി സർക്കാരിന് ഇഞ്ചിയായി മാറിയ ഷാജിക്കെതിരെ ഒന്നിന് പുറകെ ഒന്നായി നിരവധി അസ്ത്രങ്ങളാണ് സർക്കാർ കരുതിവെച്ചിരികകുന്നത്. അനധികൃത സ്വത്ത് സമ്പാദനം, പിന്നെ കട്ടലിനടിയിൽ കാശ്, പ്ലസ്ടു അഴിമതി അങ്ങനെ അങ്ങനെ ഓന് സൊര്യം കൊടുത്തിട്ടില്ല സർക്കാർ. ധിം തരികിട തോം. എപ്പിസോഡ്: 465.