എല്ലാം മാധ്യമ സൃഷ്ടിയെന്ന് ബാലന്‍
സിപിഎമിനെ കുറിച്ച് അല്ലെങ്കിലും മാധ്യമങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന് പറയുന്നത് വെറുതെയല്ല. ഓരോ ആഴ്ചയും പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍മാരെ സൃഷ്ടിക്കുന്ന മാധ്യമലോകത്തെ ശിക്കാരികള്‍ക്ക് ആര്‍ക്കെങ്കിലും നേതാക്കനാമരുടെ ഭാര്യക്ക് സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ. വനിതാമതില്‍ കെട്ടി അപ്പോ തന്നെ പൊളിച്ച പാര്‍ട്ടിയാണ്. ഇപ്പോ ദേ മറ്റൊരു വനിതാ വിപ്ലവം നടത്തിയിരിക്കുന്നു. പാര്‍ട്ടി ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റിലേക്ക് മന്ത്രി പത്‌നി സ്ഥാനാര്‍ഥിയാകുന്നു. മന്ത്രി എകെ ബാലന്റെ ഭാര്യക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ തന്നെ പുകഞ്ഞു തീരും. എങ്കിലും സമരപാരമ്പര്യമുള്ള പാര്‍ട്ടിസഖാക്കള്‍ ഇത് അംഗീകരിക്കുമോ എന്ന് ചോദിച്ചാല്‍ ബാലന്‍ സഖാവ് പറയും ഇതൊക്കെ മാധ്യമങ്ങളുടെ ഒരു സൃഷ്ടിയാണ് എന്ന്. ധിം തരികിട തോം, എപ്പിസോഡ്: 542.