Programs Dhim Tarikida Thom

നേതാക്കളുടെ തെറിവിളി നാടകങ്ങള്‍

നാട്ടില്‍ മുഴുവന്‍ വെല്ലുവിളികളാണ്. വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടുകള്‍ എന്ന അവസ്ഥ. ഗുണ്ടാ സ്പീച്ചാണ് എവിടെയും ഫാഷന്‍. ബിജെപി പ്രസിഡന്റ് അമിത് ഷാ മുഖ്യമന്ത്രിയെ വിരട്ടുന്നു. മുഖ്യമന്ത്രി തിരിച്ച് വിരട്ടുന്നു. ഇതിനു പിന്നാലെ ഒരു ഡസണ്‍ നേതാക്കള്‍ നാക്കിനെല്ലില്ലാതെ ഡയലോഗുകളുമായി ഇറങ്ങി. മുഖ്യന്ത്രിയെയും പോലീസിനെയുമൊക്കെ അവര്‍ തെറിവിളിക്കുന്നു. നാമജപ സമരമെന്ന സമാധാന സമരം ഇപ്പോള്‍ വന്നുവന്ന് പരസ്പരം തെറിവിളിയുടെ സമരമായി മാറി. ദൈവത്തിന്റെ സ്വന്തം നാട് ചട്ടമ്പി നാടായി. ധിം തരികിട തോം, എപ്പിസോഡ്: 297.