Programs Dhim Tarikida Thom

ഗോ കൊറോണ ഗോ ഗോ

കൊറോണ എന്ന മഹാമാരിയെ തുരത്താന്‍ എന്ത് ചെയ്യണം. ശാസ്ത്രം സിംപിളായി പറയുന്നു നന്നായി ഒന്നു കൈകഴുകിയാല്‍ മതിയെന്ന്. വൈറലാകുന്ന വൈറസാണ് കൊറോണ, എങ്കിലും ആഞ്ഞൊന്നു സോപ്പിട്ടാല്‍ തീരുന്ന പാവം. അപ്പോ പിന്നെ ആ ജാഗ്രത മതിയല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ്, അറഞ്ചം പുറഞ്ചം ചില കൊറോണ വിമുക്തിക്കാര്‍ എത്തുന്നത്. ഗോമൂത്രം കലക്കി കുടിച്ചാല്‍ ചാണകത്തില്‍ മുങ്ങിയാല്‍ കര്‍ത്താവ് അയക്കുന്ന തീ കിട്ടിയാല്‍ ഒക്കെ കൊറോണയെ പ്രതിരോധിക്കാമത്രേ. ഇത്തരം വിഢിത്തങ്ങള്‍ക്ക് ഒപ്പം ആരും നില്‍ക്കരുതേയെന്ന് ഒരഭ്യര്‍ത്ഥനയുണ്ട്. കാരണം വൈറസിന് ജാതിയില്ല മതമില്ല വര്‍ഗ്ഗമില്ല പാര്‍ട്ടിയില്ല. അതുകൊണ്ട് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിവരമുള്ള ഡോക്ടര്‍മാരും പറയുന്നത് കേട്ട് ജീവിക്കുക. അല്ലാതെ ഗോ കൊറോണ ഗോ എന്ന് പറഞ്ഞാല്‍ ഓടിപോകാന്‍ കൊറോണ വൈറസ് എല്‍കെജിയില്‍ പഠിക്കുന്ന നഴ്‌സറി കൊച്ചല്ല. ധിം തരികിട തോം, എപ്പിസോഡ്: 369.