Programs Dhim Tarikida Thom

കുട്ടനാട്ടിലെ മുട്ടനാടുകള്‍

കുട്ടനാട്ടിലെ മുട്ടനാടുകള്‍ എന്നു കേട്ടിട്ടുണ്ടോ? അതാണ് കേരളാ കോണ്‍ഗ്രസിലെ ജോസഫ്-ജോസ് കെ.മാണി ഗ്രൂപ്പുകള്‍. അവര്‍ തമ്മില്‍ മുട്ടുമ്പോള്‍ അതിനിടയില്‍ കുട്ടനാട് സീറ്റ് സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കരുതുന്നത്. അതിനായുള്ള ചരടുവലികള്‍ കോണ്‍ഗ്രസ് കൊടിക്കുന്നില്‍ സുരേഷ് എം.പി വഴി നടത്തിക്കഴിഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയും കേരളാ കോണ്‍ഗ്രസിനാണ് സീറ്റ് എന്ന് ഉറപ്പിച്ചു പറയും. അത് കേള്‍ക്കുമ്പോള്‍ ജോസഫും ജോസ് കെ. മാണിയും സ്ഥാനാര്‍ഥിയെ തപ്പി ഇറങ്ങും. അപ്പോള്‍ തന്നെ അടി തുടങ്ങും. ചുരുക്കത്തില്‍ ഏപ്രിലില്‍ കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞതോടെ കേരളാ കോണ്‍ഗ്രസില്‍ ഒരു ഉണര്‍വൊക്കെ ഉണ്ടായിട്ടുണ്ട്. പിന്നെ ഐക്യ ജനാധിപത്യ മുന്നണിയില്‍ അടിമത്തമില്ല. ആര്‍ക്കും ആരെയും ചൊറിയാമെന്നും ചെന്നിത്തല ഉറപ്പു തരുന്നു. ധിം തരികിട തോം, എപ്പിസോഡ്: 366