Programs Dhim Tarikida Thom

നേരറിയുമ്പോള്‍ സിബിഐ പേടി

അഴിമതി ആയാലും രാഷട്രീയ കൊലപാതകമായാലും ഇനി സിബിഐ അന്വേഷിക്കാന്‍ വന്നുപോയേക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഹൈക്കടതി പറഞ്ഞാല്‍ വേണമെങ്കില്‍ ആകാം, എന്നാലും സര്‍ക്കാരിന് താല്‍പ്പര്യമില്ല എന്ന് ഓര്‍ക്കണം. കാരണം കേന്ദ്ര എജന്‍സികളെ രാഷ്ട്രീയ ലാഭത്തിനും നേട്ടത്തിനുമായി ബിജെപി ഉപയോഗിക്കുന്നു എന്നതാണ് ഇടത്മുന്നണിയുടെ ആരോപണം. സിബിഐ അന്വേഷണത്തിനുള്ള മുന്‍കൂര്‍ അനുവാദം രാജസ്ഥാനും പശ്ചിമബംഗാളും മഹാരാഷ്ട്രയും ഒക്കെ എടുത്തുകളഞ്ഞ സ്ഥിതിക്ക് കേരളത്തിനും അതാകാം എന്നാണ് സഖാവ് കോടിയേരി പറയുന്നത്. എന്നാല്‍ അഴിമതി പുറത്താകുമെന്ന് കണ്ടാണ് സര്‍ക്കാര്‍ സിബിഐയെ ഭയക്കുന്നതെന്ന് ബിജെപി നേതാവ് വി മുരളീധരനും പറയുന്നു. ധിം തരികിട തോം, എപ്പിസോഡ്: 415.