സുധാകരന്റെ പ്രസംഗം തിരിച്ചടിച്ചപ്പോൾ
ഈ പത്രക്കാരെ കൊണ്ടു തോറ്റു, ആര് എന്ത് പറയുന്നു എന്ന് നോക്കി നടക്കുവാണ് ഓരോ വിവാദങ്ങൾ ഉണ്ടാക്കാൻ. ദേ ഇപ്പോ തന്നെ നമ്മുടെ കെ സുധാകരൻ ഒരു പ്രസംഗം നടത്തി, അപ്പോ തന്നെ അത് വിവാദമാക്കി. ഐശ്വര്യായത്ര നടത്തുന്ന ചെന്നിത്തലയുടെ ഐശ്വര്യം പോലും ഇല്ലാതാക്കുന്ന ബഹളമാണ് പിന്നെ കോൺഗ്രസിൽ നടന്നത്. യാത്രക്ക് ഒരു കൊഴുപ്പ് കിട്ടാൻ വെടിക്കെട്ട് നടത്തി, മോളിൽ പോയി പൊട്ടിയ വാണത്തിന്റെ കുറ്റി നേതാക്കളുടെ തലയിൽ വീണു. അതേ പോലെ തന്നെയായിരുന്നു കെ സുധാകരന്റെ പ്രയോഗവും. ധിം തരികിട തോം. എപ്പിസോഡ്: 444