അങ്കക്കലിപൂണ്ട ബിജെപിയിലെ നാട്ടുരാജാക്കന്മാര്‍
കാര്യം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെങ്കിലും കേരളത്തില്‍ ഇപ്പോഴും പഴയ നാട്ടുരാജ്യത്തിന്റെ അവസ്ഥയാണ് ബിജെപിക്ക്. എല്ലാവരും നേതാക്കളാണ്, അവരവരുടെ പ്രവശ്യകളില്‍ കിരീടം വെക്കാത്ത രാജാക്കന്മാരാണ് ഓരോ ബിജെപി നേതാവും. അതുകൊണ്ട് തന്നെ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് ആയപ്പോഴും പാര്‍ട്ടി പഴയ ഇന്ത്യന്‍ നാട്ടുരാജ്യത്തിന്റെ അവസ്ഥയില്‍ തന്നെ. പിഎം വേലായുധന്‍ കരഞ്ഞ് പറയുന്നു സുരേന്ദ്രന്‍ ചതിച്ചുവെന്ന്. തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനും വികല്‍പ്പമായി ഇടഞ്ഞ് നില്‍ക്കുന്നു. ചുരുക്കത്തില്‍ പാളയത്തിലെ പടയൊരുക്കം തീര്‍ത്തിട്ട് വേണം ബിജെപിക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാവുക. ധിം തരികിട തോം, എപ്പിസോഡ്: 419.