Programs Dhim Tarikida Thom

ജയരാജാരവം

ശരിക്കും പറഞ്ഞാല്‍ സഖാവ് ഇ.പി ജയരാജന്‍ എങ്ങനെയാണ് മന്ത്രിസഭയില്‍ നിന്നും പുറത്തായത്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ ആരും ആവശ്യപ്പെട്ടിട്ടല്ല ഇ.പി രാജി വച്ചത്. അദ്ദേഹം തന്നെ പാര്‍ട്ടി കമ്മിറ്റിയില്‍ തെറ്റ് ഏറ്റുപറഞ്ഞ് രാജിവെച്ചതാണത്രേ. എന്നിട്ട് വിജിലന്‍സ് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം നിഷ്‌കളങ്കനാണെന്ന സത്യം പുറത്ത് വന്നത്. എന്തായാലും ഇല്ലോളം താമസിച്ചാലും മന്ത്രിസഭയിലേക്ക് തിരിച്ച് വന്നല്ലോ. ആ ഫഌഷ് ബാക്കിലേക്ക്. ധിം തരികിട തോം, എപ്പിസോഡ്: 286