Programs Dhim Tarikida Thom

കോടിയേരിയും മക്കളും

ഒടുവിൽ അത് സംഭവിച്ചു, മക്കളുടെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിന് മുന്നിൽ കീഴടങ്ങി സഖാവ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. അങ്ങനെ ഒഴിഞ്ഞില്ലായിരുന്നുവെങ്കിൽ എന്താകും എന്ന് ഇനി ചിന്തിച്ചിട്ട് കാര്യമില്ല. കാലങ്ങൾക്ക് ശേഷമാണ് സിപിഎം പോലെ ഒരു കേഡർ സംഘടനക്ക് ചിരിക്കുന്ന ഒരു സെക്രട്ടറിയെ കിട്ടിയത്. പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം, മക്കളുടെ രാഷ്ട്രീയം മൂലം നാട്ടുകാര് പാർട്ടിയെ നോക്കി ചിരിക്കാൻ തുടങ്ങിയതോടെ പാർട്ടി സെക്രട്ടറി തന്നെ ചിരി നിർത്തി. പാർട്ടിയണികളുടെയും പ്രതിപക്ഷത്തിന്റെയും പരിഹാസചിരി കാണുന്നതിലും നല്ലത് ഒഴിയുന്നതാണ് നല്ലത് എന്ന് ചിന്തിച്ച കോടിയേരി സഖാവിന് ഒരു നല്ല നമസ്കാരം. ധിം തരികിട തോം, എപ്പിസോഡ്: 420. 

Watch Mathrubhumi News on YouTube and subscribe regular updates.