കടപ്പുറത്തിന്റെ സ്വന്തം ബിന്ദേച്ചി
ഘടാഖഡിയൻമാരായ നേതാക്കൾ ഒരുപാടുണ്ടായിട്ടും കൊല്ലത്തെ കോൺഗ്രസിനെ നയിക്കാൻ കെൽപ്പുള്ള ഒരു നേതാവേ ഇപ്പോഴുള്ളൂ, അതാണ് നമ്മുടെ ബിന്ദു കൃഷ്ണ. അങ്ങനെയുള്ള കൊല്ലത്തെ ബിന്ദേച്ചിക്ക് ഇത്തവണ നിയമസഭാ സീറ്റില്ലത്രേ, അമ്പടാ പുളുസൂ അതങ്ങ് നീണ്ടകര പാലത്തിൽ നിന്ന് പടിഞ്ഞാറ്റ് നോക്കി പറഞ്ഞാമതി. ദേ വരുന്നൂ ബിന്ദുവിനായി കടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകർ. പിന്നെ കണ്ണീരും നിലവിളിയുമാണ്. ഹൈക്കമാൻഡ് ആ കരച്ചിൽ കേട്ട് ചേച്ചിക്ക് കൊല്ലത്ത് സീറ്റ്. ധിം തരികിട തോം. എപ്പിസോഡ്: 455.