കുഞ്ഞാപ്പ ഈസ് ബാക്ക്...
മുന്നണി യുദ്ധത്തിന്റെ പ്രധാന പോരാളിയും സംഘാടകനുമൊക്കെയാണ് നമ്മുടെ കുഞ്ഞാപ്പ എന്ന പികെ കുഞ്ഞാലിക്കുട്ടി. തോല്‍വിയുടെ കാര്യമൊക്കെ പറയേണ്ട സ്ഥലത്ത് പറയേണ്ട സമയത്ത് പറയുമെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞപ്പോഴേ പ്രതീക്ഷിച്ചതാണ് മുപ്പര് ഡല്‍ഹിയിലെ മഞ്ഞും മഴയും കൊള്ളാതെ ഇങ്ങ് കൂടാരം കേറുമെന്ന്. എത്രമേല്‍ സരസമാണ് ലക്ഷ്യങ്ങള്‍ അത്രമേല്‍ കഠിനമാണ് മാര്‍ഗങ്ങള്‍ എന്ന് പറഞ്ഞപോലെ ലോകസഭയില്‍ നിന്നും കേരള നിയമസഭയിലേക്കുള്ള മടക്കത്തിലാണ് പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറമാണ് സ്വര്‍ഗം എന്നദ്ദേഹം കണക്കുകൂട്ടുമ്പോള്‍, തകരുന്നത് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അലങ്കരിക്കുന്ന എംകെ മുനീറിന്റെ കൂടി സ്വപന്ങ്ങളാണ്. മുനീര്‍ സാഹിബ് മുമ്പ് പറഞ്ഞപോലെ പച്ചക്ക് കീറരുതായിരുന്നു ഈ പാവത്തെ. അപ്പോ വെല്‍ക്കം ബാക്ക് കുഞ്ഞാപ്പ. ധിം തരികിട തോം, എപ്പിസോഡ്: 432.