ചെലോള്‍ക്ക് ശരിയാവും ചെല്ലോര്ക്ക് ശരിയാവില്ല, എന്റെ ശരിയായില്ല
കേരള രാഷ്ട്രീയത്തില്‍ ചില നേതാക്കളുണ്ട് , എത്ര കിട്ടിയാലും പിന്നെയും പിന്നെയും വിവരകേടുകള്‍ പറഞ്ഞു കൊണ്ടേയിരിക്കും. അതിലൊന്നും അവര്‍ക്കൊരു വിഷമവുമില്ല. ഉദാഹരണം കെ മുരളീധരന് എംപി. കേരള രാഷ്ട്രീയത്തില്‍ എന്തൊക്കെ വിവരമില്ലായമകളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ചെലോള്‍ക്ക് ശരിയാവും ചെല്ലോര്ക്ക് ശരിയാവില്ല, എന്റെ ശരിയായില്ല, അതില്‍ എനിക്ക് ഒരു വിഷമവുമില്ല എന്ന് പറഞ്ഞപോലെയാണ് കാര്യങ്ങള്‍. കോവിഡ് വന്ന കാലം മുതല്‍ കെ മുരളീധരന് പറയുന്ന കാര്യങ്ങള്‍ ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല, അല്ലാ മൂപ്പര്‍ക്ക് അതില്‍ ഒരു വിഷമവുമില്ല. ധിം തരികിട തോം, എപ്പിസോഡ്: 392.