മസാലബോണ്ട കടിച്ചവന്റെ തലയില്‍ ഇ.ഡി വെട്ടി
മസാല ബോണ്ട ആയാലും മസാല ബോണ്ട് ആയാലും എല്ലാത്തിനും ഒരു രീതി ശാസ്ത്രമുണ്ട്. ചുമ്മാ അങ്ങട്ട് പൊരിച്ചെടുക്കാന്‍ പറ്റില്ല. സിഎജി റിപ്പോര്‍ട്ടിലെ നടപടിക്രമ വീഴ്ച ചൂണ്ടികാട്ടിയും കിഫ്ബി വായപ്പ എടുക്കുന്നതിനെ ചൊല്ലിയും ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ഒരാഴ്ചയായി അറഞ്ചംപുറഞ്ചം വാര്‍ത്താസമ്മേളനം നടത്തികൊണ്ടിരിക്കയാണ്. അമ്പതിനായിരം കോടിരൂപയുടെ പദ്ധതിയാണ്. ചുമ്മാ നശിപ്പിക്കരുതെന്ന് ധനമന്ത്രി പറയുന്നു. അതല്ലാ ഇതെല്ലാം ഫുള്‍ തട്ടിപ്പ് ആണെന്ന് പ്രതിപക്ഷവും പറയുന്നു. ചുരുക്കത്തില്‍ ആകെ അവിഞ്ഞ് നിക്കുമ്പോഴാണ് ഇഡിയും ഇപ്പോള്‍ എത്തിയിരിക്കുന്നു. പാമ്പ് കടിച്ചവന്റെ തലയില്‍ ഈഡി വെട്ടി എന്ന് പറയാവുന്ന അവസ്ഥ. ധിം തരികിട തോം, എപ്പിസോഡ്: 423.