Programs Dhim Tarikida Thom

സൂപ്പര്‍സ്റ്റാര്‍ മേയര്‍

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം മേയറുടെ നിര്‍ദ്ദേശപ്രകാരം നഗരസഭ ഒരു പരിശോധന നടത്തി.ആഹ് എത്ര ആരോഗ്യദായകപ്രഥമായ കാഴ്ചകളാണ് ഹോട്ടലുകളില്‍ കണ്ടെതെന്നോ.സാമ്പാറില്‍ പുഴു, മസാലദോശയില്‍ അതി മദാലസയായ എലി, പുട്ടുകുറ്റിയില്‍ നിന്നും ചാടി പോകുന്ന ചിലന്തി അങ്ങനെ തുടങ്ങി കുടിക്കാന്‍ നല്‍കുന്ന ചൂടുവെള്ളത്തില്‍ കാലിട്ടിരിക്കുന്ന ബംഗാളി വരെ നീളുന്നു ഇവിടുത്തെ ഹോട്ടലുകളിലെ വൃത്തി. ഉപയോഗിച്ച് ഉപയോഗിച്ച് വാര്‍ണിഷ് പോലെ ആയ ഭക്ഷ്യഎണ്ണ, രണ്ടാഴ്ചയായി ഉപഭോക്താവിനെ കാത്തിരുന്ന് മടുത്ത് നടുവളഞ്ഞ് പോയ ചിക്കന്‍ ഫ്രൈ, ഇവയ്‌ക്കെല്ലാം പുറമേ ഫ്രീസറിനുള്ളില്‍ ബീഫിനൊപ്പം സ്‌പ്രേ പെയിന്റും. ധിംതരികിട തോം, എപ്പിസോഡ്: 333.