പുതുപ്പള്ളിയിലെ പുരപ്പുറത്ത് കയറി കോൺഗ്രസ്സുകാർ
ഉമ്മൻചാണ്ടിയെ നേമത്തിന് വിട്ടു കൊടുക്കാതിരിക്കാൻ നല്ല കട്ട വെയിലത്ത് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ പുരപ്പുറത്ത് കയറി നിന്ന ആ കോൺഗ്രസ് പ്രവർത്തകനുണ്ടല്ലോ, അദ്ദേഹമാണ് ഇപ്പോഴത്തെതാരം. ജനാധിപത്യം കൈമോശം വരാതിരിക്കാൻ വെയില് കൊണ്ട ആ ഉത്തമ പൗരൻ. ആ പ്രവർത്തകൻ കൊണ്ട വെയിലാണ് ഉമ്മൻചാണ്ടിയുടെ തണലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് മനസിലാക്കിയാൽ ഇപ്പോഴത്തെ നാടകത്തിന് തിരശീല വീഴും. ധിം തരികിട തോം. എപ്പിസോഡ്: 544