Programs Dhim Tarikida Thom

വീഴ്ചയില്‍ ഐസക്കിന് കൂട്ടായി ആരുമില്ല

മന്ത്രി ഡോ:തോമസ് ഐസക്, മന്ത്രി ജി സുധാകരന്‍, വിപ്ലവങ്ങളുടെ പൊരിമണലായ ആലപ്പുഴയില്‍ നിന്നും ഉയര്‍ന്നുവന്ന ജനനേതാക്കള്‍. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല, നേതാക്കള്‍ തമ്മില്‍ അത്ര ഐക്യമില്ലാ എന്ന് തോന്നും അവരുടെ വാക്കുകളും പ്രവര്‍ത്തികളും കണ്ടാല്‍. എന്തായാലും ഡോ തോമസ് ഐസക് എന്ന നേതാവിനെ ഒരു വീഴ്ചയില്‍ താങ്ങാന്‍ സഹമന്ത്രിമാരായ ആരും വന്നില്ല എന്ന് മാത്രമല്ല, മന്ത്രി ജി.സുധാകരനും പറഞ്ഞു, കെഎസ്എഫ്ഇ റെയ്ഡിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന്. അപ്പോ മന്ത്രി തോമസ്‌ഐസക് ആരായി. ധിംതരികിടതോം, എപ്പിസോഡ്: 427.