Programs Dhim Tarikida Thom

പി.സിയുടെ പരിണാമം

പിസി ജോര്‍ജ് എന്ന് കേട്ടിട്ടില്ലേ? പൂഞ്ഞാറിലെ സ്വതന്ത്ര എംഎല്‍എ. അദ്ദേഹത്തിന് കുറച്ച് നാളുകളായി സംഭവിച്ച പരിണാമങ്ങളാണ് ഈ ആഴ്ച ആദ്യം. യൂഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചീഫ് വിപ്പായിരുന്ന അദ്ദേഹം, അവിടുന്നിറങ്ങി.യൂഡിഎഫില്‍ എല്ലാവരോടും വഴക്കിട്ട്. ഇപ്പോ ദേ അദ്ദേഹം വീണ്ടും അങ്ങോട്ട് തന്നെ പോകാന്‍ പോകുന്നു എന്നറിഞ്ഞതിനാലാണ് അദ്ദേഹത്തിന്റെ പോയകാല കലാപരിപാടികള്‍ ഒന്നു കോര്‍ത്തിണക്കുന്നത്. അദ്ദേഹത്തിന്റെ പല കലാപരിപാടികളും ഈ ചുരുങ്ങിയ സമയത്ത് ചേര്‍ക്കാന്‍ കഴിയാത്തതിലുള്ള ദുഖം പ്രേക്ഷകരെ അറിയിക്കുന്നു. അപ്പോ ആരംഭിക്കയാണ്, യൂഡിഎഫില്‍ നിന്നും പുറത്ത് പോയ പിസി ജോര്‍ജിന്റെ നീക്കങ്ങള്‍. ധിം തരികിട തോം, എപ്പിസോഡ്: 307.