രാഹുൽ ജിയുടെ കലാപരിപാടികൾ
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ ഏറ്റവും അധികം ക്ഷീണം ആർക്കാണ്. മുല്ലപ്പള്ളിക്കോ എംഎം ഹസനോ ഇതൊരു പുത്തരിയല്ല, ഉമ്മൻചാണ്ടിക്കും രമേശിനും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് ഒഴിയാം. എന്നാൽ മാനം പോകുന്നത് സാക്ഷാൽ രാഹുൽഗാന്ധിക്കാണ്. അദ്ദേഹം എംപിയായ കേരളം മാനം കാത്തില്ലെങ്കിൽ എന്താകും. അമേഠിയിൽ രാഹുലിന്റെ പരാജയം പഠിക്കാൻ എഐസിസി വെച്ച കമ്മീഷൻ വരെ നേരെ ബിജെപിയിൽ ചേർന്നു. അങ്ങനെ മാനം കപ്പൽ കേറി നിക്കുന്നത് കൊണ്ടാണ് ഇപ്പോ രാഹുൽഗാന്ധി കടലിൽ ചാടുന്നത്. ഇപ്പോ കടലിൽ ചാടിയിലെങ്കിൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് തന്നെ ചാടേണ്ടിവരും. അത് കണ്ടറിഞ്ഞ് രാഹുൽജി തന്റെ കലാപരിപാടികൾ തുടരുകയാണ്. ഒരുകാര്യം ഉറപ്പാണ് രാഹുൽജിയുടെ കഴിഞ്ഞകാല കോമഡി പരിപാടികൾ ഒന്നും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിലിറ്റി ഒന്നും നമ്മുടെ പിണറായി വിജയൻ സഖാവിനില്ല. ധിം തരികിട തോം, എപ്പിസോഡ്: 451