അടുത്ത അങ്കത്തിനും രാഹുല്‍ജി എത്തും
വരാന്‍ പോകുന്നത് നിയമസഭാ തെരഞ്ഞെടുപ്പാണ്. രാഹുല്‍ഗാന്ധി തന്നെയാകും കേരളത്തിലെ താരം. അദ്ദേഹത്തെ ഏതെങ്കിലും അസംബ്ലി സീറ്റിലേക്ക് കോണ്‍ഗ്രസ് മത്സരിപ്പിച്ചാലും അത്ഭുതപ്പെടേണ്ട. കാരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അടപ്പ് തെറിച്ചത് ശബരിമല വിവാദം മാത്രമായിരുന്നില്ല. രാഹുലിന്റെ വരവും ന്യൂനപക്ഷ വോട്ടുകളെ ഏകീകരിച്ചു. ബിജെപി ഇത്തവണയും പ്രധാനമന്ത്രിയെയും സിനിമാതാരങ്ങളെയും എത്തിക്കും. പാവം എല്‍ഡിഎഫ് മാത്രം എന്ത് ചെയ്യും. ആരുമില്ല ഡെല്‍ഹിയില്‍ നിന്ന് വരാന്‍, ഇവിടെ നിന്ന് പോയ എംഎ ബേബി വന്നിട്ട് എന്ത് പറയാന്‍. ധിം തരികിട തോം, എപ്പിസോഡ്: 414.