വിശ്വസ്തന്മാരുടെ പിന്നിൽ നിന്ന് കുത്തിന്റെ സീസൺ
പഴയ സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ശുദ്ധപാവം ആണെന്ന് മുൻമന്ത്രി കെബി ഗണേഷ് കുമാറിന്റെ മുൻ വിശ്വസ്തൻ മനോജ്. എന്ന് മാത്രമല്ല, സോളാർ കേസിൽ പരാതിക്കാരിയെകൊണ്ട് ഉമ്മൻചാണ്ടിക്കെതിരെ പറയിപ്പിച്ചത് ഗണേഷ്കുമാറാണെന്നും ശരണ്യ മനോജ് പറയുന്നു. അടിപൊളി, ഇപ്പോ വിശ്വസ്തന്മാരുടെ പിന്നിൽ നിന്നുള്ള കുത്തിന്റെ സീസൺ ആണെന്ന് തോന്നുന്നു. എന്നാൽ ആരോടും പരാതിയില്ലെന്ന് ഉമ്മൻചാണ്ടി സാർ വിനയത്തോടെ പറയുന്നു. ധിം തരികിട തോം. എപ്പിസോഡ്: 424