വിജയരാഘവന്റെ സെക്കുലർ തീരുമാനങ്ങൾ
തിരഞ്ഞെടുപ്പ് ലാഭത്തിന് മതനിരപേക്ഷത അടിയറ വെയ്ക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എസ്ഡിപിഐയുമായി ഒരു നീക്കുപോക്കുമില്ലെന്നും കണ്‍വീനര്‍ പറയുന്നു. അല്ലയോ കണ്‍വീനറേ, തിരഞ്ഞെടുപ്പ് ലാഭത്തിന് എന്നല്ല, എന്തിന് വേണ്ടിയെങ്കിലും നിങ്ങള്‍ മതനിരപേക്ഷത അടിയറവെച്ചാല്‍ പിന്നെ അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങള്‍ അവരുടെ ജീവന്‍ തന്നെ വെച്ചാലും സാധി്ക്കില്ല. അപ്പോള്‍ നാട്ടുകാരെ തമ്മില്‍ തല്ലിക്കുന്ന മതവൈര്യവും സാമുദായിക സ്പര്‍ദ്ധയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിച്ച് കൊണ്ട് ഇന്നത്തെ ധിം തരികിട തോം. എപ്പിസോഡ്: 447