Programs Dhim Tarikida Thom

മുഖ്യ സൈന്യാധിപനായി തരൂര്‍

അങ്ങനെ ശശി തരൂരിനെ മുഖ്യസൈന്യാധിപനാക്കി തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ഉമ്മന്‍ചാണ്ടി എത്തുകയാണ്. വടകര വിട്ട് എങ്ങോട്ടും പ്രചാരണത്തിനില്ലെന്ന് പറഞ്ഞ കെ മുരളീധന് അവിടെ തന്നെ ഇരുന്ന് റെസ്റ്റ് ചെയ്യാം. വലിയ ഗ്രൂപ്പ് ദീനം ഒന്നുമില്ലാത്ത തരൂര്‍ജി തന്ത്രം മെനയുന്നത് കോണ്‍ഗ്രസിന് ഗുണമാവുകയും ചെയ്യും. മാത്രമല്ല ആ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ വിവരവും വിദ്യാഭ്യാസവും ഉള്ള തരൂര്‍ജിയെ മാറ്റി നിര്‍ത്തി വാ പോയ കോടാലികളെ കാര്യങ്ങള്‍ ഏല്‍പ്പിക്കാതിരുന്ന ഉമ്മന്‍ചാണ്ടിസാറിന്റെ നീക്കം കൊള്ളാം. ഇഗ്ലീഷില്‍ പത്ത് ഡയലോഗ് അടിച്ചായാലും ശശിയണ്ണന്‍ സൂപ്പറാക്കും. ധിം തരികിട തോം, എപ്പിസോഡ്: 440.