ചില വിഭാഗീയ ചിന്തകള്‍
ശോഭാസുരേന്ദ്രന് ഒപ്പം ഏത് പക്ഷമാണ് ഉള്ളത്. ബിജെപിയില്‍ അങ്ങനെ പക്ഷം പിടിച്ച് ഏര്‍പ്പാടുകള്‍ ഒന്നുമില്ലത്രേ. അല്ലയോ സുരേന്ദ്രന്‍ജി, അങ്ങ് യുവമോര്‍ച്ചാ സംസ്ഥാനപ്രസിഡണ്ടായിരിക്കുന്ന കാലത്ത് മാരാര്‍ജി ഭവനില്‍ ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ടായിട്ടും ട്രിവാന്‍ഡ്രം ഹോട്ടലിലെ 105ആം നമ്പര്‍ കുടുസുമുറിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത് ഓര്‍മ്മയില്ലേ. അക്കാലത്ത് അങ്ങുള്‍പ്പെടുന്ന ഒരു വിഭാഗം നേതാക്കളെ അവഗണിച്ച് നേതൃത്വം പോയില്ലേ, അതാണ് ഇപ്പോഴും തുടരുന്നത്, നേതാക്കള്‍ മാറിയന്നേയുള്ളൂ, പഴയ അവസ്ഥയില്‍ ഇപ്പോഴും മാറ്റം ഒന്നും ഇല്ല. എന്തായാലും ശോഭാ സുരേന്ദ്രന് മാറിനില്‍ക്കേണ്ട സാഹചര്യങ്ങള്‍ ഒന്നുമേയില്ലെന്ന അങ്ങയുടെ വിശാല മനസിന് നല്ല നമസ്കാരം. ധിം തരികിട തോം, എപ്പിസോഡ്: 433.