Programs Dhim Tarikida Thom

ഒരു സംയുക്ത സമര കഥ

ഭരണഘടനാവിരുദ്ധമാണ് പൗരത്വ ബില്‍, അതിനാല്‍ പ്രതിഷേധം ശക്തമാക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് എന്ന് പറഞ്ഞാല്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെയെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. സ്വാഭാവികമായും അദ്ദേഹം പ്രതിഷേധം പ്ലാന്‍ ചെയ്തു. പ്രതിഷേധം എന്ന് പറഞ്ഞാല്‍ നാട്ടുകാരൊക്കെ കണ്ടാല്‍ കിടുങ്ങണം വെറും ഞഞ്ഞാപിഞ്ഞാ പ്രതിഷേധം ആകരുത്. അതിന് പറ്റിയ മാര്‍ഗവും പ്രതിപക്ഷനേതാവ് കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയനെകൂടി പ്രതിഷേധത്തിന് വിളിക്കുക. സംഗതി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടി ആക്കി കളം പിടിക്കാം. ഇതായിരുന്നു പ്ലാന്‍, ഭരണ പ്രതിപക്ഷ സംയുക്ത സമരം. ധിം തരികിട തോം, എപ്പിസോഡ്: 356