Programs Dhim Tarikida Thom

ഇടയന്‍ ഇപ്പോള്‍ തടവില്‍

ദൈവപ്രമാണം ലംഘിക്കുന്നവര്‍ക്ക് അങ്ങു പറുദീസയില്‍ ചെല്ലുമ്പോള്‍ ഗബ്രയേല്‍ മാലാഖയുടെ വക ശിക്ഷയുണ്ടാകും. പക്ഷേ ഇവിടുന്ന് അങ്ങുവരെ. ഈ കക്ഷി എത്തിച്ചേരുന്ന വരെയുള്ള സമയം. ആ ഗ്യാപ്പ് ഇല്ലാതാക്കാനാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കരുതി എല്ലാ വിശ്വാസികളും ആശ്വസിക്കുകയാണ്. അവരുടെ ആശ്വാസങ്ങളും നാട്ടുകാരുടെ ജനാധിപത്യ വിശ്വാസങ്ങളും പുതിയ ന്യായപ്രമാണങ്ങളില്‍ എഴുതചേര്‍ക്കപ്പെടട്ടേയെന്ന് ആഗ്രഹിക്കുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഒരു നാടന്‍ ബിഷപ്പ് അറസ്റ്റിലാകുന്നതിന്റെ ക്രഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കുന്നതിന് മുമ്പ് ഈ കണ്ട കാലതാമസത്തിന്റെ ക്രഡിറ്റ് കൂടി വിപ്ലവ സിംഗങ്ങള്‍ക്ക് നല്‍കുന്നു. ധിം തരികിട തോം, എപ്പിസോഡ്: 291.