അങ്ങനെ പാലം തുറന്നു
വൈറ്റിലകുണ്ടന്നൂര് പാലങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കിഫ് ബി ഫണ്ടില്‍ നിര്‍മിച്ച ഇ പാലങ്ങളില്‍ ടോള്‍ പിരിവില്ല, കഴിഞ്ഞില്ല നാടമുറിച്ച് വൈറ്റില പാലത്തിലെ ആദ്യ യാത്രികനായത് മന്ത്രി ജി സുധാകരന്. ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്നവരും പിന്തുണച്ചവരും അരാജകത്വത്തിന് കുടപിടിച്ചവരെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സുധാകരന് മന്ത്രി പതിവ് നിലവാരം കാത്തുസൂക്ഷിച്ച് എല്ലാ കൊഞ്ഞാണന്മാരയെും വിരട്ടിയിട്ടുണ്ട്. തെറികേട്ടാലും പാലം ഉദ്ഘാടനം നടന്നതില്‍ സന്തോഷമെന്ന് കെമാല്‍ പാഷയും പ്രതികരിച്ചിട്ടുണ്ട്. അങ്ങനെ പാലത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. ധിം തരികിട തോം, എപ്പിസോഡ്: 436.