വെള്ളാപ്പള്ളിയും ചില്ലറ കോടിയും
കോവിഡ് ലോക്ക്ഡൗണ്‍, സ്വപ്ന സ്വര്‍ണ്ണം എന്നൊക്കെ കേട്ട് കേട്ട് മടുത്തിരിക്കുമ്പോഴാണ് ആ വിളി വന്നത്. മറ്റൊന്നുമല്ല, നമ്മുടെ വെള്ളാപ്പള്ളി നടേശന് മുതലാളിക്കെതിരെ കുറ്റപത്രം. മൂപ്പര് കുറച്ച് കാശ് വെട്ടിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അതിനു പുറമേ ദേ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഇത്രയും കാലം കൂടെ നിന്ന സുഭാഷ് വാസുവും എത്തുന്നു. കെ.കെ.മഹേശന്റെ ആത്മഹത്യയെപ്പറ്റി നിര്‍ണായക തെളിവ് നല്‍കുമെന്നും, മഹേശന് എടുത്ത 9 കോടിയും കൊണ്ടുപോയത് തുഷാര്‍ വെള്ളാപ്പള്ളി ആണെന്നും വാസു കൊച്ചേട്ടൻ പറയുന്നു. ധിം തരികിട തോം, എപ്പിസോഡ്: 389.