പോയ ബോധം എപ്പോള്‍ വരും
നിന്ന നില്പ്പില് പോകാനും വരാനും ഉള്ള ഹാന്‍ഡ്മെയ്ഡ് സാധനമാണ് ഈ ബോധം. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് കസ്റ്റംസ് അറസ്റ്റ് ചെയ്യും എന്ന തോന്നല്‍ ഉണ്ടായാപ്പോള്‍ തന്നെ ബോധം പോയത്. പോയ ബോധം എപ്പോ തിരികെ വരണം എന്നത് സംബന്ധിച്ച് ശിവശങ്കരന് ധാരണ ഇല്ലെങ്കിലും ബോധമുള്ള അന്വേഷണ ഏജന്‍സിക്ക് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട്. അതുകൊണ്ട് തന്നെ ശങ്കരന് സ്വപ്നം കണ്ടത് കൊണ്ട് കാര്യമില്ല, കടത്തലില് കഥയുണ്ടെങ്കില്‍ പറഞ്ഞാലും. അല്ലെങ്കില്‍ ബിജെപി പറയുന്ന പോലെ സര്‍ക്കാര്‍ തിരക്കഥ ആണ് ഈ ബോധം പോക്കെന്ന് പറയേണ്ടി വരും. ധിം തരികിട തോം, എപ്പിസോഡ്: