Programs Dhim Tarikida Thom

കേരളം വീണ്ടും ലോക്ക് ആകുമോ

 കേരളത്തില്‍ 26 പേര്‍, ഗള്‍ഫില്‍ ആണെങ്കില്‍ 299പേര്‍ അങ്ങനെ കോവിഡ് ബാധിച്ച് മലയാളികള്‍ ചറപറാ മരിച്ചുവീഴുന്നു, കോവിഡ് തുടങ്ങിയ സമയം, കോ എന്ന് കേട്ടപ്പോ തന്നെ ഈ നാട്ടില്‍ ജനതാ കര്‍ഫ്യൂ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ എന്തിന് അപ്പൂപ്പന് വായുഗുളിക വാങ്ങാന്‍ റോഡിലിറങ്ങിയാല്‍ വരെ പോലീസിന്റെ അടി, കോഴികൂടിന്റെ മുകളില്‍ കുടെ വരെ ഡ്രോണ്‍, കുളക്കടവില്‍ വരെ പോലീസിന്റെ പരക്കം പാച്ചില്‍, ഇപ്പോ ദേ കോവിഡ് വിമാനം പിടിച്ച് കേരളത്തില്‍ എത്തിയപ്പോ എല്ലാവരും റോഡില്‍. വഴിയേ പോകുന്ന വൈറസിനോട്, സോണിയാ വന്നാട്ടേ പോന്നാട്ടേ എന്ന ലൈന്‍. കോറോണക്കേസില്‍ സര്‍ക്കാര് നന്നാകാതിരിക്കാന്‍ ആഞ്ഞ് പിടിച്ച് സമരം ചെയ്യുന്ന പ്രതിപക്ഷം കൂടി ആയപ്പോ ഡാര്‍ക്ക് സീന്‍ ആയി. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍. ധിം തരികിട തോം, എപ്പിസോഡ്: 385.