കത്വ ഫണ്ട് പിരിവിൽ കൈപൊള്ളി യൂത്തന്മാർ
കത്വ ഫണ്ട് പിരിവിൽ യൂത്ത് ലീഗിന്റെ വാദങ്ങൾ വക്ക് പൊട്ടിയ പത്തിരി പോലെ പൊളിഞ്ഞു പാളീസാവുകയാണ്. കേരളത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദിപികാ സിങ് രജാവത്ത് പറഞ്ഞിരിക്കുന്നു. അള്ളാണേ അവര് കള്ളം പറയുമെന്ന് തോന്നുന്നില്ല. കേരളത്തിൽ പണം പിരിച്ചത് ആശ്ചര്യപ്പെടുത്തുന്നവെന്നും വക്കീൽ പറയുന്നു. അതിലിത്ര ആശ്ചര്യപ്പെടാൻ ഒന്നുമില്ലെന്ന് ഞമ്മടെ മന്ത്രി ജലീലിക്കാ പറഞ്ഞതാണ്. അതൊക്കെ പോട്ടെ, യൂത്ത് ലീഗ് അവതരിപ്പിച്ച അഭിഭാഷകനായ മുബീൻ ഫാറൂഖിന് കേസുമായി ബന്ധമില്ലെന്നും ദീപികയുടെ വെളിപ്പെടുത്തൽ. ഇൻഷാ അള്ളാ, ഇത് ഒരു നടക്ക് പോണ കേസാണെന്ന് തോന്നുന്നില്ല. ഒക്കെ സബൂറാക്കാൻ പെരുത്ത് കഷ്ടപ്പെടേണ്ടി വരും. ധിം തരികിട തോം. എപ്പിസോഡ്: 445