കുട്ടികളിലെ തൈറോയിഡ് ഹോര്‍മോണ്‍ വ്യതിയാനം- ഡോക്ടറോട് ചോദിക്കാം
നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് തൈറോയ്ഡ് ഹോര്‍മോണിന്റെ പങ്ക് വളരെ പ്രധാനമാണ്. മുതിര്‍ന്നവരിലും കുട്ടികളിലും തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാകാറുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം വളരുന്ന പ്രായത്തില്‍ അവരുടെ ബുദ്ധിവികാസത്തിനും ശരിയായ ശാരീരിക മാനസിക വളര്‍ച്ചക്കും പ്രത്യുത്പാദന ക്ഷമതക്കും ഈ ഹോര്‍മോണിന്റെ പങ്ക് വളരെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ കുട്ടികളിലെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. കുട്ടികളിലെ തൈറോയ്ഡ് വ്യതിയാനങ്ങള്‍, രോഗലക്ഷണങ്ങള്‍, ചികിത്സ ഇവയെല്ലാം ഡോക്ടറോട് വിശദമായി ചോദിച്ചറിയാം. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ പീഡിയാട്രിക് എന്‍ഡോക്രൈനോളജിസ്റ്റ്. ഡോ. വീണ നായര്‍ ചേരുന്നു. ഡോക്ടറോട് ചോദിക്കാം.